-
എല്ലാ ബ്ലോക്കിലേയും പ്രധാന നീര്‍ചാലുകള്‍ പരിശോധിച്ച്, അവയില്‍ തടസങ്ങള്‍ ഇല്ല എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്, ജലസേചന വകുപ്പ് എന്നിവരുമായി ചേര്‍ന്ന് ഉറപ്പ് വരുത്തുക -
മലയോര മേഖലയില്‍ കര്‍ഷകര്‍ക്കിടയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ലഘൂകരിക്കുവാന്‍ ആവശ്യമായ പ്രചാരണം നടത്തുക. ഇതിന് ആവശ്യമായ ലഘുലേഖയില്‍ ഉള്‍പ്പെടുത്തെണ്ട Content സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ലഭ്യമാക്കും. -
നീര്‍ചാലുകളില്‍ ഉള്ള തടസങ്ങള്‍ കണ്ടെത്തി അവ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും, തദ്ദേശ സ്ഥാപനത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തുക -
അടിയന്തിര ഘട്ടങ്ങളില്‍, ജില്ലയിലെ മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം പൂര്‍ണ്ണമായും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭ്യമാക്കുക -
ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/Soil Piping എന്നിവ ഉണ്ടാകുവാന്‍ ഏറ്റവും സാദ്ധ്യതയുള്ള വില്ലേജുകള്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് മാസത്തില്‍ ഒരിക്കല്‍ സന്ദര്‍ശിച്ച് ഒരു പൊതു അവലോകനം നടത്തി ജില്ലാ കളക്ടര്‍ക്ക് നല്‍കുക. പട്ടിക അതാത് ജില്ലാ കളക്ടര്‍മാരില്‍ നിന്നോ ഈ കൈപ്പുസ്തകത്തില്‍ നിന്നോ https://sdma.kerala.gov.in/wp-content/uploads/2018/11/ILDM\_2014.pdf ലഭിക്കുന്നതാണ്. 2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ ബാധിച്ച സ്ഥലങ്ങള്‍ പ്രത്യേകം സന്ദര്‍ശിച്ച് ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കണമോ എന്ന് ജില്ലാ കളക്ടര്‍ക്ക് ഉപദേശം നല്‍കുക. ഈ പ്രവര്‍ത്തനം കാലവര്‍ഷ-തുലാവര്‍ഷ മാസങ്ങളില്‍ മുഴുവനും തുടരുക. -
ദുരന്ത സാഹചര്യത്തില്‍ മണ്ണില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും, കൃഷി വകുപ്പിന് ആവശ്യമായ സാങ്കേതിക ഉപദേശം നല്‍കുക.